വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
തിരഞ്ഞെടുത്ത ലേഖനം
|
നിക്കോള ടെസ്ല
സിഗ്നൽ (സോഫ്റ്റ്വെയർ)
അണ്ണാമലൈയ്യർ ക്ഷേത്രം
സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവികാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ട��സ്ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന് വഴിതെളിച്ചു.
ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ ആൻഡ്രോയ്ഡ് പതിപ്പിന് ഒരു എസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ്എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയ്യർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയ്യർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവിയായ നയനാർ എഴുതിയ തേവാരം എന്ന കവിതയിലെ പാടൽ പെട്ര സ്ഥലത്തിൽ പ്രതിപാദിക്കപ്പെടുന്ന 275 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്പാവായി എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.
പുതിയ ലേഖനങ്ങളിൽ നിന്ന്
|
- സിഗ്നൽ ഫൗണ്ടേഷനും സിഗ്നൽ മെസഞ്ചറും വികസിപ്പിച്ചെടുത്ത ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷൻ ഉള്ള സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന സേവനമാണ് സിഗ്നൽ. >>>
- ഇന്ത്യൻ നഗരമായ മുംബൈയെ അതിൻ്റെ ഉപഗ്രഹ നഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ (13.5 മൈൽ) നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. >>>
- കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എമ്മിൻ്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ നിയമസഭാംഗവുമായിരുന്നു വി.വി. കുഞ്ഞമ്പു >>>
- സിങ്ക്, അയഡിൻ എന്നിവയുടെ രാസ സംയുക്തമാണ് സിങ്ക് അയോഡൈഡ് .>>>
- ഭാരതീയനായ ഫാഷൻ ഡിസൈനറായിരുന്നു സത്യാ പോൾ. >>>
|
|
|
- ഒരു നിത്യഹരിത, ഉഷ്ണമേഖലാ വൃക്ഷമാണ് പപ്പടമരം >>>
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവും നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു മാധവ് സിംഗ് സോളങ്കി. >>>
- ശരീരത്തിൻ്റെയും ശരീര ഭാഗങ്ങളുടെയും ധർമ്മവും അവയുടെ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്ന ജീവശാസ്ത്ര ശാഖയാണ് ഫിസിയോളജി >>>
- തമിഴ്നാട്ടിലെ തേനി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷൻ >>>
- സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് സൺഗ്ലാസ് >>>
തിരുത്തുക
|
|
തിരഞ്ഞെടുത്ത പട്ടിക
|
തായ്വാനിലെ ദേശീയോദ്യാനങ്ങൾ
കേരളത്തിലെ തുമ്പികൾ
ഗ്രാമി ലെജൻഡ് പുരസ്കാരം
തായ്വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവ��ൽ കൊണ്ടുവന്നു.
പട്ടിക കാണുക
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.
പട്ടിക കാണുക
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്
ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ
ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
പട്ടിക കാണുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
|
ചരിത്രരേഖ
|
|
മേയ് 12
- 1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
- 1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
- 1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
- 1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
- 1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
- 1949 - സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
- 1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
- 1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
- 2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.
|
|
വാർത്തകൾ
|
|
2020
- 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
- 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
2019
- 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
- 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
- 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
- 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
- 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
- 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
- 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
- 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.
തിരുത്തുക
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ
|
|
|
സഹായമേശ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
|
|
|
|
വിക്കി പഞ്ചായത്ത് വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
|
|
|
|
വിക്കി സമൂഹം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
|
|
|
 വിക്കിമീഡിയ സംരംഭങ്ങൾ
|
|
|
 ഇതര ഭാഷകളിൽ
|
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 78,250 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
- 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
|
|